BreakingIndiaNRI News

ഫ്രാൻസിസ് മാർപാപ്പ ഇന്ത്യയിലേക്ക്

ന്യൂഡൽഹി∙ ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി. പ്രത്യേക ക്ഷണിതാക്കളുടെ യോഗത്തിൽ മാർപാപ്പയെ കണ്ടുമുട്ടിയ ചിത്രം എക്സിൽ പങ്കുവച്ചുകൊണ്ടാണ്, അദ്ദേഹത്തെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ച വിവരം പ്രധാനമന്ത്രി സ്ഥിരീകരിച്ചത്.
ജി7 ഉച്ചകോടിയിൽ ആദ്യമായി ഫ്രാൻസിസ് മാർപാപ്പ; ആശ്ലേഷിച്ചും കുശലം പറഞ്ഞും പ്രധാനമന്ത്രി മോദി– വിഡിയോ
‘‘ജി7 ഉച്ചകോടിക്കിടെ മാർപാപ്പയെ കണ്ടു. സമൂഹത്തെ സേവിക്കാനും അതുവഴി നമ്മുടെ ഈ ലോകത്തെ കൂടുതൽ മികവുറ്റതാക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ ആദരിക്കുന്നു. ഇന്ത്യ സന്ദർശിക്കാനായി അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.’’ – മോദി എക്സിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *