പോക്‌സോ കോടതികളിൽ കെട്ടിക്കിടക്കുന്ന പോക്‌സോ കേസുകളില്‍ വര്‍ധനവ്.
തിരുവനന്തപുരം : സംസ്ഥാനത്ത് അതിവേഗ പോക്‌സോ കോടതികളിൽ തീര്‍പ്പാക്കാതെ കിടക്കുന്ന പോക്‌സോ കേസുകളില്‍ വര്‍ധനവ്. 8506 പോക്‌സോ കേസുകള്‍ തീര്‍പ്പാക്കാന്‍ അവശേഷിക്കുന്നതായാണ് സൂചന . തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍.
തിരുവനന്തപുരത്ത് 1384 കേസുകളാണ് തീര്‍പ്പാക്കാതെ കിടക്കുന്നത്. വിചാരണ നടപടികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കാന്‍ കിടക്കുന്നു. മലപ്പുറത്ത് 1139 കേസുകളും എറണാകുളത്ത് 1147 കേസുകളും തീര്‍പ്പാക്കാതെ കിടക്കുന്നതായി കണക്കുകള്‍. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായുള്ള കണക്കുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോക്‌സോ കേസുകള്‍ തീര്‍പ്പാക്കാന്‍ വൈകുന്നുവെന്ന കണക്കുകള്‍ കൂടി പുറത്തുവന്നത്.