മണിപ്പൂരിനായി പ്രാർത്ഥനറാലിയും ഐക്യദാർഢ്യ പ്രഖ്യാപനവും
എറണാകുളം : മണിപ്പൂരിനായി കിടങ്ങൂർ സി. എൽ. സി യുടെ നേതൃത്വത്തിൽ പ്രാർത്ഥന റാലി യും ഐക്യദാർഢ്യ പ്രഖ്യാപനവും നടത്തി. ജൂലൈ 16 രാവിലെ കിടങ്ങൂർ ഇൻഫെന്റ് ജീസസ് പള്ളിയിൽ വച്ചു നടന്ന യോഗം വികാരി ഫാ. വർഗീസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു . തുടർന്ന് ഫാ.വർഗീസ് പുളിക്കൽ, അസി. വികാരി അഖിൽ പള്ളിപ്പാടൻ എന്നിവർ സമാധാനത്തിന്റെ പ്രതീകങ്ങളായ വെള്ളരിപ്രാവുകൾ പറത്തി. ശേഷം കുട്ടികൾ പ്രാർത്ഥന റാലിയും നടത്തി. അഭിഷേക് ബൈജു, പ്രണവ് പോൾ, നിക്സി ദേവസ്സി, മനു പോൾ, അശ്വിൻ, ജോസഫ് ജോൺസൻ, ജോൺ സേവ്യർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മണിപ്പൂരിൽ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ കിടങ്ങൂർ സിഎൽസി ആശങ്ക രേഖപ്പെടുത്തി