BreakingIndiaOthers

പ്രീമിയം പെട്രോള്‍ വില വര്‍ധിപ്പിച്ചു

ന്യൂഡൽഹി : പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ പ്രീമിയം പെട്രോള്‍ വില വര്‍ധിപ്പിച്ചു. പ്രീമിയം വിഭാഗം പെട്രോളിന് 2.09-2.30 രൂപ വരെയാണ് എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്നു മുതല്‍ നിലവില്‍ വരും.ബിപിസിഎല്ലിന്‍റെ സ്പീ‍ഡ്, എച്ച്പിസിഎല്ലിന്‍റെ പവര്‍ പെട്രോള്‍, ഇന്ത്യന്‍ ഓയിലിന്‍റെ എക്സ്പി95 എന്നീ ബ്രാന്‍ഡ് പെട്രോളുകള്‍ക്കാണ് വില വര്‍ധിക്കുക. അതേസമയം, സാധാരണ പെട്രോളിന് വില വര്‍ധനയില്ല. മികച്ച എഞ്ചിൻ പെര്‍ഫോര്‍മന്‍സിനും ഉയര്‍ന്ന മൈലേജിനുമാണ് സാധാരണയായി പ്രീമിയം പെട്രോള്‍ ഉപയോഗിക്കുന്നത്.
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് ശേഷം രാജ്യാന്തര എണ്ണ വില ബാരലിന് 100 ഡോളറിന് മുകളിലെത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾക്ക് സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാനുള്ള ശ്രമങ്ങളിൽ പങ്കുചേരാൻ പ്രമുഖ യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും വാഗ്ദാനം ചെയ്ത് വിലയെ അല്‍പം താഴ്ത്തി. ഗൾഫ് രാജ്യങ്ങളിലെ ഊർജ- സൗകര്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തെത്തുടര്‍ന്നാണ് ക്രൂഡ് ഓയില്‍ വില ഇന്നലെ 120 ഡോളറിന് അടുത്തെത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *