ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
‘ഏവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിന്റെ മഹത്തായ സംസ്ക്കാരം ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുന്നു.’- പ്രധാനമന്ത്രി കുറിച്ചു.
ആഭ്യന്തര മന്ത്രി അമിത് ഷായും മലയാളികൾക്ക് ഓണാശംസകൾ നേർന്നു. അമിത് ഷായും മലയാളത്തിലാണ് ഓണാശംസകൾ അറിയിച്ചത്.

