സമയത്തെച്ചൊലി യാത്രക്കാരുടെ ജീവൻ പണയം വച്ച് ജീവനക്കാർ തമ്മിൽ കയ്യാംകളി
അങ്കമാലി :യാത്ര സമയത്തെച്ചൊലി യാത്രക്കാരുടെ ജീവൻ പണയം വച്ച് ബസ് ജീവനക്കാർ തമ്മിൽ ബസിനുള്ളിൽ ഏറ്റുമുട്ടൽ. ബസ് ഓടിക്കൊണ്ടിരിക്കുമ്പോളായിരുന്നു ഡ്രൈവറെ കൈയ്യേറ്റം ചെയ്തത്.പെരുമ്പാവൂർ അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന സെൻ്റ് തോമസ്, മൈത്രി ബസുകളിലെ ജീവനക്കാർ തമ്മിലായിരുന്നു സംഘർഷം.മൈത്രി ബസിലെ ജീവനക്കാർ സെൻ്റ് തോമസ് ബസിനുള്ളിൽ കയറി ഡ്രൈവർ എൽദോസിനെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. യാത്രക്കാരുടെ ജീവൻ പണയം വെച്ച് ബസ് ജീവനക്കാർ നടത്തിയ കയ്യേറ്റം അങ്ങേയറ്റം ഗുരുതരമായ ട്രാഫിക് ലംഘനമാണെന്ന് യാത്രക്കാർ ആരോപിക്കുന്നു.