സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയംവച്ച ആഭരണങ്ങൾ നഷ്ടപ്പെട്ടു
ലേല നടപടികൾ പാലിക്കാതെയും നോട്ടീസ് പോലും അയക്കാതെയുമാണ് ആഭരണങ്ങൾ സ്ഥാപനം കൈക്കലാക്കിയതെന്നു പരാതിക്കാരി
തിരുവനന്തപുരം : സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയംവച്ച ആഭരണങ്ങൾ നടപടിക്രമങ്ങൾ പാലിക്കാതെ സ്വകാര്യ സ്ഥാപനം തന്നെ തട്ടിയെടുത്തതായി പരാതിയുമായി യുവതി രംഗത്ത്.പണമിടപാട് സ്ഥാപനം യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ആഭരണങ്ങൾ തട്ടിച്ചെടുത്തു എന്ന് യുവതി പരാതിയിൽ പറയുന്നു . തിരുവനന്തപുരം വിതുരയിലുള്ള റിയ ഫിനാൻസ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. ലേല നടപടികൾ പാലിക്കാതെയും നോട്ടീസ് പോലും അയക്കാതെയുമാണ് ആഭരണങ്ങൾ സ്ഥാപനം കൈക്കലാക്കിയതെന്നു പരാതിക്കാരി ആരോപിക്കുന്നു. പണയ ഉരുപ്പടികൾക്ക് കൃത്യമായി പലിശ അടച്ചിരുന്നതാണെന്നും പരാതിക്കാരി ആരോപിക്കുന്നു.തട്ടിപ്പിലൂടെ പണയം വെച്ച ആഭരണം നഷ്ടപ്പെട്ടതറിഞ്ഞ യുവതി വിതുര പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ ഗുണം ലഭിച്ചില്ലെന്നു പരാതിക്കാരി മെട്രോ കേരളയോട് പറഞ്ഞു.ഫിനാൻസ് സ്ഥാപന ഉടമയെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് കൈക്കൊള്ളുന്നത് എന്നാണ് പരാതിക്കാരിയുടെ ആരോപണം. ഉന്നത പോലീസ് അധികാരികൾക്ക് പരാതി നൽകി നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് സിനിമ സീരിയൽ താരം കൂടിയായ യുവതി.