വയനാട്ടിൽ പ്രിയങ്ക
. രാഹുൽ ഗാന്ധി ഇനി റായ്ബറേലിയയുടെ മാത്രം എംപി. രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയുകയാണ് . ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലം നിലനിർത്താനാണ് തീരുമാനം. വയനാട് മണ്ഡലത്തില്‍ പ്രിയങ്ക മത്സരിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. രണ്ട് മണ്ഡലങ്ങളിലെയും വോട്ടർമാരെ തൃപ്തിപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, പ്രിയങ്കാ ഗാന്ധി എന്നിവർ യോഗത്തിൽ പങ്കെടുത്തു. 52കാരിയായ പ്രിയങ്ക ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമാണിത്. 2019 ലും, 2024 ലും സിപിഐ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയാണ് രാഹുൽ വയനാട് പിടിച്ചത്. കേരളത്തില്‍ നിന്നും ഏറ്റവും കൂടിയ ഭൂരിപക്ഷത്തിൽ ലോക്സഭയിലേക്ക് ജയിച്ച സ്ഥാനാർത്ഥി കൂടിയാണ് രാഹുൽ ഗാന്ധി.