പി എസ് രഘുവിന് സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയുടെ അംഗീകാരം
സിങ്കപ്പൂർ : നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിങ്കപ്പൂർ (NUS) സംഘടിപ്പിച്ച ഇൻ്റർനാഷണൽ കോൺഫറൻസിൽ പ്രബദ്ധമവതരിപ്പിച്ച മുൻ കേരളാ ടൂറിസം പോലീസ് ഓഫീസർ പി എസ് രഘുവിനെ ചടങ്ങിൽ വച്ച് ആദരിച്ചു, ഇൻ്റർനാഷണൽ ടൂറിസം പോലീസിങ്ങ് എന്ന വിഷയമാണ് പി എസ് രഘു അവതരിപ്പിച്ചത്.
ടൂറിസം രംഗത്ത് ഏറെ മുന്നേറിയ രാജ്യമാണ് സിങ്കപ്പൂർ,
ടൂറിസവും പോലിസിങ്ങും തമ്മിലുള്ള കോഡിനേഷനാണ് ഒരു രാജ്യത്തെ ടൂറിസം വികസനത്തിൻ്റെ പ്രധാന പങ്ക് വഹിക്കുന്നതെന്ന കണ്ടെത്തലുകളാണ് വിവിധ രാജ്യങ്ങളിലെ ടൂറിസം രംഗത്തെക്കുറിച്ച് പഠിച്ച് തയ്യാറാക്കിയ പി എസ് രഘുവിൻ്റെ റിപ്പോർട്ടിലുള്ളത്
കേരള ലോ അക്കാദമിയും സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയും സംഘടിപ്പിച്ചിരുന്ന ഗ്ലോബൽ മീറ്റിലും പി എസ് രഘു ടൂറിസം പോലീസിങ്ങിനെപ്പറ്റി പ്രബന്ധം അവതരിപ്പിച്ചിരുന്നു.
അമേരിക്കൻ കൗൺസിൽ ഫോർ ട്രേഡിംങ്ങ് ആൻ്റ് ഡെവലപ്പ്മെൻ്റ് ( ACTD) അക്രിഡിറ്റേഷനുള്ള വാഷിംങ്ങ്ട്ടൺ യൂണിവേഴ്സിറ്റി ” ഇൻ്റർനാഷണൽ ടൂറിസം പോലീസിംങ്ങ് ” എന്ന വിഷയത്തിൽ ഹോണററി ഡോക്ക്ട്രേറ്റും പി എസ് രഘുവിന് സമ്മാനിച്ചിരുന്നു.
GRCF ൻ്റെ നേത്രത്വത്തിൽ Bangkok Pharanakhon Rajapark National University യിൽ വച്ച് നടക്കുന്ന ഇൻ്റെർനാഷണൽ കോൺഫറൻസിലേക്കും പി എസ് രഘുവിന് ക്ഷണം ലഭിച്ചിട്ടുണ്ട്,
CNRIA ഇൻഡ്യൻ പാർലിമെൻ്റ് കോൺസ്റ്റിറ്റ്യുഷൻ ക്ലബ്ബിൽ വച്ച് നടത്തിയ NRI കോൺഫറൻസിൽ ന്യൂസിലൻ്റ് മുൻ പ്രധാനമന്ത്രി ജസീന്ത ആൻഡ്രിനോടൊപ്പം പ്രഖ്യാപിച്ച ഇൻ്റർനാഷണൽ അവാർഡും പി എസ് രഘു ഏറ്റുവാങ്ങിയിരുന്നു
മലയാളി മുൻ പോലീസ് ഉദ്ദോഗസ്ഥനെന്ന നിലയിൽ അഭിമാനാർഹമായ അവസരങ്ങളും അംഗികാരങ്ങളുമാണ് പി എസ് രഘുവിന് ലഭിച്ചിട്ടുള്ളത്
കൊച്ചി സിറ്റിയിലെ പോലീസുകാരനായി ജോലി ചെയ്തിരുന്ന സമയത്ത് വിവിധ രാജ്യങ്ങളിലെ ടൂറിസ്റ്റുകളെ സഹായിച്ചതിൻ്റെ പേരിൽ വിവിധ രാജ്യങ്ങളിലെ കോൺസൽ ജനറൽമാരുൾപ്പെടെ അദ്ദേഹത്തെ നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്, സംസ്ഥാന പോലിസിൻ്റെ നിരവധി അംഗികാരങ്ങളും അഭിനന്ദനങ്ങളും ലഭിച്ചിട്ടുണ്ട്.
2020 ൽ കോവിഡ് കാലഘട്ടത്തിൽ കളമശ്ശേരി പോലീസ് സ്റ്റേഷനിൽ കോഫി വെൻഡിംങ്ങ് സ്ഥാപിച്ചപ്പോൾ ഡി സി പി ആയിരുന്ന ഐശ്വര്യ ഡോംഗ്റേയെ ഉദ്ഘാടനം അറിയിച്ചില്ലാ എന്ന കാരണത്താൽ പി എസ് രഘുവിനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തത് വലിയ വിവാദം ഉണ്ടാക്കിയിരുന്നു,