പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പു എൽ ഡി എഫിന് തലവേദനയാകും…
കോട്ടയം, ശ്രീ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തോടെ ഒഴിവ് വന്ന പുതുപ്പള്ളി യിൽ മിക്കവാറും ആറു മാസത്തിനു ഉള്ളിൽ ഉപ തെരഞ്ഞെടുപ്പു നടക്കും. തൃക്കാക്കര ഉപാതിരഞ്ഞെടുപ്പിന് ശേഷം ഇടതു പക്ഷ മുന്നണി നേരിടുന്ന അഗ്നി പരീക്ഷണം ആയിരിക്കും ഈ തെരഞ്ഞെടുപ്പെന്നതിൽ സംശയമില്ല. കോൺഗ്രസ് സ്ഥാനാർഥിക്ക് എതിരെ ഇടതു പക്ഷത്തിനു മത്സരം പോലും ഇന്നത്തെ സാഹചര്യത്തിൽ വിഷമം ആയിരിക്കും. ചാണ്ടി ഉമ്മൻ ആയിരിക്കും മിക്കവാറും യു ഡി എഫ് സ്ഥാനാർഥി. സിപിഎം സ്ഥാനാർഥി ജയ്ക്ക് ആയിരിക്കും. സിപിഎം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു സംബന്ധിച്ച ചർച്ച തുടങ്ങിയെന്നാണ് റിപ്പോർട്ട്.