പരാജയം സമ്മതിച്ച് സിപിഎം
പുതുപ്പള്ളി : പുതുപ്പള്ളി ഉപ -തിരഞ്ഞെടുപ്പിൽപരാജയം ഉറപ്പിച്ചു സിപിഎം.സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഇത് സംബന്ധിച്ച് പ്രസ്താവന പുറപ്പെടുവിച്ചത്.വലിയ പ്രതീക്ഷകൾ ഞങ്ങൾക്ക് പുതുപ്പള്ളിയിൽ ഇല്ല എന്ന് തന്നെയാണ് മാധ്യമങ്ങളോട് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്.പുതുപ്പള്ളിയിൽ വീരുറ്റ പോരാട്ടചൂട് കനക്കുമ്പോൾ സിപിഎമ്മിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് സംസ്ഥാന സെക്രട്ടറിയുടെ ഈ വിവാദ പ്രസ്താവന.