പുതുപ്പള്ളി തീർത്ഥാടന കേന്ദ്രമായി മാറുന്നു
കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അന്ത്യ വിശ്രമ സ്ഥാനമായ പുതുപ്പള്ളി പള്ളിയിലെ കല്ലറയിലേക്ക് സന്ദർശക പ്രവാഹം. രാത്രി പോലും ദൂരെ സ്ഥലങ്ങളിൽ നിന്നും സ്പെഷ്യൽ ബസുകൾ ഇവിടെ ആളുകളുമായി എത്തുന്നുണ്ട്. കല്ലറയിൽ പൂക്കൾ അർപ്പിക്കുന്നു. മെഴുകുതിരി കാത്തിരിക്കുന്നു. പ്രാർത്ഥന നടത്തുന്നു. അവിടെ നിന്ന് പൂക്കൾ എടുത്തു കൊണ്ട് തിരിച്ചു പോകുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ് . ആറ്റിങ്ങലിലുള്ള പ്രമുഖ ട്രാവൽസ് പുതുപ്പള്ളി യാത്ര ആരംഭിച്ചു കഴിഞ്ഞു. കോഴിക്കോട് നിന്നും പുതുപ്പള്ളി യാത്രക്ക് ഒരുങ്ങു കയാണ് ട്രാവൽ ഏജൻസികൾ പലതും. ചുരുക്കത്തിൽ രാത്രിയും പകലും അവിടെ തിരക്ക് വർധിച്ചു വരുന്ന കാഴ്ചയാണ് കാണുന്നത്.

