BreakingKeralaPolitics

യു.ഡി.എഫുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി പി.വി. അന്‍വറിന്റെ കത്ത്

നിലമ്പൂർ : തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടക കക്ഷിയാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. നേതാക്കള്‍ക്ക് കത്തയച്ച് പി.വി. അന്‍വര്‍. യു.ഡി.എഫുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിക്കൊണ്ട് 10 പേജുള്ള കത്താണ് അന്‍വര്‍ മുന്നണി നേതൃത്വത്തിന് കൈമാറിയത്.
പ്രതിപക്ഷ നേതാവ് വിഡി. സതീശന്‍, കെ. സുധാകരന്‍, കെ.സി.വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ക്കാണ് കത്തയച്ചിരിക്കുന്നത്. ഇതിന് പുറമേ എല്ലാ ഘടകകക്ഷി നേതാക്കള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. എം.എല്‍.എ സ്ഥാനം എന്തുകൊണ്ട് രാജിവെച്ചു എന്നത് മുതല്‍ തൃണമൂലില്‍ ചേര്‍ന്ന രാഷ്ട്രീയ സാഹചര്യം വരെ അന്‍വര്‍ കത്തില്‍ വിശദീകരിക്കുന്നുണ്ട്. തന്നെ യുഡിഎപിൻ്റെ ഭാഗമാക്കിയാല്‍ ഉണ്ടാകുന്ന ഗുണങ്ങളും കത്തില്‍ വിവരിച്ചിട്ടുണ്ട്.
എന്നാൽ അൻവറിൻ്റെ കോൺഗ്രസ്-യുഡിഎഫ് പ്രവേശത്തോട് അതിനുള്ളിൽ നിന്നുതന്നെ എതിർപ്പുകൾ ഉയരുന്നുണ്ട്. തൃണമൂൽ കോൺഗ്രസ് പ്രവേശത്തിന് മുൻപും അൻവർ യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *