എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദനം
മുടി വെട്ടിയ സ്റ്റൈലും കാലിൽ ധരിച്ച ചെരുപ്പും ചോദ്യം ചെയ്താണ് മർദനം.
കോഴിക്കോട്: കുന്ദമംഗലത്ത് റാഗിങ്ങിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദനമേറ്റതായി പരാതി. ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ വ്യാഴാഴ്ചയാണ് സംഭവം. കൊടുവള്ളി കരുവൻ പൊയിൽ അബദുൽ സലാമിൻ്റെ മകൻ മുഹമ്മദ് അസ്ലഹി(14) നാണ് പരിക്കേറ്റത്.
ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മർദിച്ചത്
ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മർദിച്ചത്.പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിയെ 15 ഓളം പേർ ചേർന്ന് പിടിച്ചു കൊണ്ടുപോയി സ്കൂളിന് സമീപത്തെ വിവിധയിടങ്ങളിൽ വെച്ച് മർദിച്ചതായാണ് പരാതി. മുടി വെട്ടിയ സ്റ്റൈലും കാലിൽ ധരിച്ച ചെരുപ്പും ചോദ്യം ചെയ്താണ് മർദനം. സ്കൂളിലെ ഒൻപതാം ക്ലാസിൽ പഠിക്കുന്നവരാണ് മർദിച്ചെതെന്ന് അസ്ലഹ് പറഞ്ഞു.
മർദനത്തെ തുടർന്ന് ശരീരത്തിലാകെ പാടും മൂക്കിൽ നിന്നും രക്തം വരികയും ചെയതു. താമരശേരി താലൂക്ക് ആശുപത്രിയിലും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും വിദ്യാർത്ഥി ചികിത്സതേടി.

