BreakingKeralaOthers

എൻ്റെ അച്ഛൻ മരിച്ചപ്പോൾ എനിക്കെങ്ങനെയാണോ സങ്കടം ആ അവസ്ഥ ഇപ്പോൾ.രാഹുൽ ഗാന്ധി

വയനാട് : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എംപിയും പാർട്ടി നേതാവ് പ്രിയങ്ക ഗാന്ധി വധേരയും വയനാട്ടിലെ ചൂരൽമലയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം സന്ദർശിച്ചു. ഇരുവരും പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തുകയും ദുരിതബാധിതരെ കാണുകയും ചെയ്തു. വയനാടിനും കേരളത്തിനും രാജ്യത്തേയും സംബന്ധിച്ച് ഇത് ഭയാനകമായ ഒരു ദുരന്തമാണ്. ഞങ്ങൾ ഇവിടെ വന്നത് സാഹചര്യം വിലയിരുത്താനായാണ്. നിരവധി പേർക്ക് കുടുംബാംഗങ്ങളും വീടും നഷ്ടപ്പെട്ടുവെന്നത് വേദനാജനകമാണ്. സഹായിക്കാൻ ഞങ്ങൾ ശ്രമിക്കും. അതിജീവിച്ചവർക്ക് അവരുടെ അവകാശം ലഭിക്കും. അവരിൽ പലരും ഇവിടെ നിന്ന് മാറാൻ ആഗ്രഹിക്കുന്നു. ഡോക്ടർമാർ, നഴ്‌സുമാർ, അഡ്മിനിസ്ട്രേഷൻ, സന്നദ്ധപ്രവർത്തകർ എന്നിവരോട് ഞാൻ നന്ദി പറയുന്നു.” വയനാട്ടിൽ ദുരിത ബാധിത പ്രദേശം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇന്ന്, എൻ്റെ അച്ഛൻ മരിച്ചപ്പോൾ എനിക്കെങ്ങനെയാണോ സങ്കടം തോന്നിയത് അത് പോലെയാണ് എനിക്കിപ്പോൾ തോന്നുന്നത്. ഇവിടെ ആളുകൾക്ക് പിതാവിനെ മാത്രമല്ല, ഒരു കുടുംബത്തെയാകെ നഷ്‌ടപ്പെട്ടു. ഞങ്ങൾ എല്ലാവരും ഈ ആളുകളോട് ബഹുമാനവും സ്‌നേഹവും കടപ്പെട്ടിരിക്കുന്നു. രാജ്യത്തിൻ്റെ മുഴുവൻ ശ്രദ്ധയും ഇപ്പോൾ വയനാടിലേക്കാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *