രാഹുൽ ഗാന്ധിക്ക് ജാമ്യം.
ബെംഗളൂരു: ബിജെപി കർണാടക ഘടകം നൽകിയ മാനനഷ്‌ടകേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യം. മുഖ്യധാരാ പത്രങ്ങളിൽ അപകീർത്തികരമായ പരസ്യം നൽകിയതിന്റെ പേരിലായിരുന്നു ബിജെപി നടപടി. കേസിൽ ബെംഗളൂരുവിലെ കോടതിയാണ് രാഹുല്‍ ഗാന്ധിക്ക് കേസില്‍ ജാമ്യം അനുവിച്ചത്. കേസ് ജൂലൈ 30ന് കോടതി വീണ്ടും പരിഗണിക്കും.