പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചുരൽ മലയിലേക്ക്
M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)
കല്പറ്റ :കണ്ണൂരിൽ പ്രത്യേക വിമാനത്തിൽ എത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉടനെ വയനാട് എത്തിച്ചേരും.രാഹുൽ ഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധി, കെ. സി. വേണുഗോപാൽ എന്നിവരും ഉണ്ട്. രാഹുൽ ഗാന്ധി ആദ്യം തന്നെ ചുരൽ മലയിൽ തന്നെ എത്തും എന്നാണ് അറിയുന്നത്. തുടർന്ന് ആശുപത്രിയിൽ എത്തും. ക്യാമ്പുകളിലും എത്തുമെന്നാണ് സൂചന . ഇവിടെ ഉള്ള ജനങ്ങളുടെ വിഷമം നേരിട്ട് മനസിലാക്കാൻ ആണ് ഈ യാത്ര. തനിക്കു പ്രത്യേക പരിഗണനയോ സുരക്ഷയോ വേണ്ടെന്ന് രാഹുൽ ഗാന്ധി അറിയിച്ചിട്ടുണ്ട്.

