രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വോട്ട് ചെയ്തു
പാലക്കാട്: ബലാത്സംഗ കേസിൽ 15 ദിവസമായി ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ഒളിവിലായിരുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തി. പാലക്കാട് കുന്നത്തൂർ മേട് സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് രാഹുൽ എത്തി വോട്ട് ചെയ്തത്. വൈകിട്ട് 4.40ഓടെയാണ് രാഹുൽ എത്തിയത്.

