BreakingCrimeKeralaPolitics

പിടികൊടുക്കാതെ രാഹുൽ

പാലക്കാട്‌ : ഒളിവിൽപ്പോയ രാഹുൽ മാങ്കൂട്ടത്തിൽ  എം.എൽ.എയുടെ ഒളിയിടം കണ്ടെത്തി പോലീസ്. രാഹുല്‍ ഒളിച്ചത് തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരില്‍. കേരളാ പോലീസ് എത്തുന്നതിന് തൊട്ട് മുമ്പ് രാഹുല്‍ കര്‍ണാടയിലേക്ക് കടന്നു. കോയമ്പത്തൂരില്‍ നിന്നാണ് പോലീസ് ഇവിടേക്ക് എത്തിയത്. ബഗലൂരില്‍ നിന്ന് കാര്‍ണാടകയിലേക്ക് കടക്കാന്‍ പത്ത് മിനിറ്റ് മാത്രം ദൂരം ഹോസൂരിന് സമീപമുളള ഈ സ്ഥലത്ത് പോലീസ് എത്തിയത് കഴിഞ്ഞ ദിവസം ഉച്ചയോടെ. ബാഗലൂരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രാവിലെ വരെ കഴിഞ്ഞു. രാഹുല്‍ ഇവിടേക്ക് എത്തിയ കാര്‍ പോലീസ് കണ്ടെത്തി. കാറിന് ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നടത്തുന്നു. ബഗലൂരില്‍ നിന്ന് കര്‍ണാടകയിലേക്ക് പോയത് മറ്റൊരു കാറില്‍ എന്നും കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *