BreakingCrimeKeralaPolitics

യുവനടിയെ അന്വേഷണ സംഘം ചോദ്യംചെയ്യും.

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ പോയതുമായി ബന്ധപ്പെട്ട് യുവനടിയെ അന്വേഷണ സംഘം ചോദ്യംചെയ്യുമെന്ന് സൂചന . രാഹുല്‍ രക്ഷപ്പെട്ടത് ചുവന്ന നിറമുളള ഫോക്‌സ്‌വാഗണ്‍ പോളോ കാറിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ കാറിന്റെ ഉടമയായ യുവനടിയെയാണ് അന്വേഷണ സംഘം ചോദ്യംചെയ്യുക. ഉടന്‍ തന്നെ ചോദ്യംചെയ്യലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
.യുവനടിയെ നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് പോലീസിന്റെ നീക്കം. നടിയുമായി രാഹുലിന് അടുത്ത ബന്ധമുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
രാഹുൽ മണ്ഡലത്തിൽ നടപ്പാക്കുന്ന സ്മൈൽ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട തറക്കല്ലിടൽ ചടങ്ങിലടക്കം യുവ നടി പങ്കെടുത്തിരുന്നു.
നടിയെ ഇതിനകം പോലീസ് ഫോണില്‍ ബന്ധപ്പെട്ടു കഴിഞ്ഞു  കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാര്‍ പാലക്കാട് ഉണ്ടായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും ചോദ്യംചെയ്തതില്‍ നിന്നാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *