BreakingCrimeExclusiveKeralaOthers

തീവണ്ടിയില്‍ പരിശോധന നടത്തിയ വ്യാജ ടി.ടി.ഇ. അറസ്റ്റിൽ*

ദക്ഷിണ റെയില്‍വേയുടെ ടാഗോടുകൂടിയ ഐ.ഡി. കാര്‍ഡും ധരിച്ചിരുന്നു. തീവണ്ടിയിലുണ്ടായിരുന്ന യഥാര്‍ഥ ടി.ടി.ഇ., സംശയം തോന്നി ചോദിച്ചപ്പോഴാണ് കള്ളം തെളിഞ്ഞത്

കോട്ടയം: തീവണ്ടിയില്‍ ടി.ടി.ഇ.യുടെ വേഷംധരിച്ച് പരിശോധന നടത്തിവന്ന യുവതിയെ അറസ്റ്റുചെയ്തു. കൊല്ലം കാഞ്ഞവേലി, സ്വദേശിനിയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട രാജ്യറാണി എക്‌സ്പ്രസിലായിരുന്നു സംഭവം.
തീവണ്ടി കൊല്ലത്തെത്തിയപ്പോഴാണ് ഇവര്‍ ടി.ടി.ഇ.യുടെ വേഷത്തില്‍ പരിശോധന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ദക്ഷിണ റെയില്‍വേയുടെ ടാഗോടുകൂടിയ ഐ.ഡി. കാര്‍ഡും ധരിച്ചിരുന്നു. തീവണ്ടിയിലുണ്ടായിരുന്ന യഥാര്‍ഥ ടി.ടി.ഇ., സംശയം തോന്നി ചോദിച്ചപ്പോഴാണ് കള്ളം തെളിഞ്ഞത്.
വിവരമറിയിച്ചതിനെതുടര്‍ന്ന്, തീവണ്ടി കോട്ടയത്തെത്തിയപ്പോള്‍ റെയില്‍വേ എസ്.ഐ. റെജി പി.ജോസഫിന്റെ നേതൃത്വത്തില്‍ പോലീസ് ഇവരെ പിടികൂടുകയായിരുന്നു.
ചോദ്യംചെയ്യലില്‍ ഹോം നഴ്‌സായി ജോലി ചെയ്യുകയാണെന്നും യാത്രാസൗകര്യത്തിനായാണ് ടി.ടി.ഇ. വേഷം കെട്ടിയതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *