രാജീവ് ചന്ദ്ര ശേഖർ. ബിജെപി യുടെ മാറുന്ന മുഖം
M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)
തിരുവനന്തപുരം, പുതിയ ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ബിജെപി യുടെ പതിവ് പ്രസിഡന്റുമാരിൽ നിന്ന് തികച്ചും വ്യത്യാസം ഉള്ള ആളാണ്.കെ സുരേന്ദ്രന് മുമ്പുള്ള മിക്കവാറും പ്രസിഡന്റ്‌മാർ എല്ലാം സാധാരണ കോൺഗ്രസ് നേതാക്കളെ പോലെതന്നെ ആയിരുന്നു. പി. എസ്. ശ്രീധരൻ പിള്ള, പി. കെ. കൃഷ്ണ ദാസ്, വി. മുരളീധരൻ തുടങ്ങിയവർ ഉദാഹരണം. അവർ ഒരിക്കലും മറ്റ് മതങ്ങളെ കുറ്റപ്പെടുത്താൻ നോക്കിയിട്ടില്ല. ഇന്ത്യയിൽ തന്നെ ഇങ്ങനെയുള്ള നേതാക്കൾ ബിജെപി യിൽ കുറവാണ്. എന്നാൽ പുതിയ പ്രസിഡന്റ് മോഡി യുടെയും അമിത് ഷാ യുടെയും കളരിയിൽ തന്നെ പഠിച്ചിറങ്ങിയതാണ്. കേരളത്തിൽ ബിജെപി അങ്ങനെ ഒരു നിറം മാറുമോ അത് ഇവിടെ യുള്ള സമൂഹം സ്വീകരിക്കുമോ എന്നൊക്കെ വരും നാളുകളിൽ അറിയാം

