ജനങ്ങളുടെ അഭിലാഷമായിരുന്ന രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയത് നിർണായക നേട്ടം : രാഷ്‌ട്രപതി
ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. കഴിഞ്ഞ പത്തുവർഷത്തെ നരേന്ദ്ര മോദി സർക്കാരിന്‍റെ വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മു സംസാരിച്ചത്. രാജ്യം വികസനപാതയിലാണെന്ന് രാഷ്ട്രപതി പറഞ്ഞു. ദാരിദ്ര്യ നിർമാർജനം യാഥാർഥ്യമായി. രാജ്യത്തിന് ഐതിഹാസിക നേട്ടങ്ങളുടെ വർഷമാണിതെന്നും ദ്രൗപദി മുര്‍മു പറഞ്ഞു.
ജനങ്ങളുടെ അഭിലാഷമായിരുന്ന രാമക്ഷേത്രം യാഥാർത്ഥ്യമാക്കി. ജി 20 ഉച്ചകോടി രാജ്യത്തിന് നേട്ടമായെന്നും രാഷ്ട്രപതി പറഞ്ഞു. മുത്തലാഖ് നിരോധനത്തെക്കുറിച്ച് സുപ്രധാന നിയമനിർമാണം നടത്തി. ജമ്മു കശ്മീർ പുനഃസംഘടന ശ്രദ്ധേയമായ നേട്ടമാണെന്ന് രാഷ്ട്രപതി പറഞ്ഞു.