ദേശത്തിന്റെ സ്വന്തം കവി എന്‍.കെ.ദേശം അങ്കമാലിയില്‍ നിദ്രകൊണ്ടു
അങ്കമാലി : എന്‍.കെ.ദേശത്തിന്റെ ഭൗതിക ശരീരം കോതകുളങ്ങര എന്‍എസ്എസ് ആഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് രാവിലെ 10 മണിക്ക് വെച്ചപ്പോള്‍ കവിതയുടെ ആലാപനത്തിന് ശമനമില്ലാതെ ഹാളില്‍ തോരാ മഴയായി പെയ്തിറങ്ങി . പത്‌നിയുടെയും മക്കളുടെയും കണ്ണൂനീര്‍ പ്രവാഹത്തില്‍ അലിഞ്ഞ് കവിയ്ക്ക് ആദാരഞ്ജലിയര്‍പ്പിച്ചുകൊണ്ട് പ്രമുഖ കവികളും അക്ഷരശ്ലോക സമതിക്കാരും. മുഖ്യമന്ത്രിക്ക് വേണ്ടി എ.ഡി.എം ആശ.സി.എബ്രഹാമും, സാംസ്‌കാരിക മന്ത്രിക്ക് വേണ്ടി കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.സി.പി.അബൂബക്കറും റീത്ത് സമര്‍പ്പിച്ചു. ജില്ല കലക്ടര്‍ക്ക് വേണ്ടി തഹസില്‍ദാര്‍ സുനില്‍ മാത്യുവും, സമസ്ത കേരള സാഹിത്യപരിഷത്തിന് വേണ്ടി ശ്രീമൂലനഗരം മോഹനും റീത്ത് സമര്‍പ്പിച്ചു. വി.ടി. സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ പ്രഫ.എം. തോമസ് മാത്യൂ, സെക്രട്ടറി കെ.എന്‍. വിഷ്ണു, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കവി സിപ്പി പള്ളിപ്പുറം, അങ്കമാലി നഗരസഭ ഉപാധ്യക്ഷ റീത്ത പോള്‍, കൗണ്‍സിലര്‍മാരയ സാജു നെടുങ്ങാടന്‍, ബെന്നി മൂഞ്ഞേലി, ലേഖ മധു, ലിസി ടീച്ചര്‍, സന്ധീപ് ശങ്കര്‍, എ.വി.രഘു, കവികളായ വേണു.വി. ദേശം, സുരേഷ് മൂക്കന്നൂര്‍, സുഭാഷ് ചന്ദ്രന്‍, മഞ്ജു ഉണ്ണികൃഷ്ണന്‍, മഞ്ഞപ്ര ഉണ്ണികൃഷ്ണന്‍, ആന്റണി.കെ.വി, ജയകുമാര്‍ ചെങ്ങമനാട്, ശിവന്‍ മുപ്പത്തടം, ഡോ. ധര്‍മ്മരാജ് അടാട്ട്, പൂയപ്പിള്ളി തങ്കപ്പന്‍, പ്രഫ.പി.ജി. ഹരിദാസ്, കാലടി.എസ്. മുരളീധരന്‍, കെ.പി.ഗോപന്‍, എസ്.കൃഷ്ണന്‍കുട്ടി, സജീവ് അരീയ്ക്കല്‍, പി.എന്‍.അനുജന്‍ അന്തിമോപചാരം അര്‍പ്പിച്ചു. സമൂഹത്തിന്റെ വിവിധ തുറയിലുള്ള ആസ്വാദകരും ദേശത്തിന്റെ കവിയെ കാണുവാന്‍ എത്തി.

