BreakingNRI News

മൈഗ്രേഷനിൽ വലിയ പ്രഖ്യാപനങ്ങൾ നടത്തി യു. കെ

ലണ്ടൻ : കുടിയേറ്റം റെക്കോർഡ് നമ്പറുകളിലേക്ക് കടന്ന സാഹചര്യത്തിൽ നെറ്റ് മൈഗ്രേഷനിൽ എക്കാലത്തെയും വലിയ കട്ട് പ്രഖ്യാപിച്ച് യു കെ സർക്കാർ. ‘വളരെ ഉയർന്ന’ കുടിയേറ്റം തടയാനായി ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി അഞ്ച് പോയിന്റ് പദ്ധതി പ്രഖ്യാപിച്ചു.
വിദഗ്‌ദ്ധരായ വിദേശ തൊഴിലാളികൾക്ക് രാജ്യത്ത് ജീവിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ശമ്പളം 26,200 പൗണ്ടിൽ നിന്ന് 38,700 പൗണ്ടായി ഉയർത്തുന്നതാണ് ഈ മാറ്റങ്ങളിൽ പ്രധാനം. കഴിഞ്ഞ വർഷം യുകെയിലേക്ക് വരാൻ 300,000 പേർ യോഗ്യത നേടി. എന്നാൽ ഭാവിയിൽ ഇങ്ങനെ വരാൻ കഴിയില്ലെന്ന് ക്ലെവർലി പറഞ്ഞു. ഫാമിലി വിസ നേടാനുള്ള ഏറ്റവും കുറഞ്ഞ വരുമാനം 38,700 പൗണ്ടായി ഉയർത്തി.

അഞ്ച് പോയിന്റ് പദ്ധതി
ആരോഗ്യ, പരിചരണ തൊഴിലാളികൾ കുടുംബ/ ആശ്രിതരെ യുകെയിലേക്ക് കൊണ്ടു വരുന്നത് നിരോധിക്കുക
ഷോർട്ടേജ് ഓക്കിപ്പേഷൻ ലിസ്റ്റിലുള്ള ജോലികൾക്ക് ത്രഷ്ഹോൾഡ് തുകയിൽ അനുവദിച്ചിരുന്ന 20 ശതമാനത്തിന്റെ ഇളവും ഇനി മുതൽ ഇല്ല
എൻ എച്ച് എസ് ഉപയോഗിക്കുന്നതിന് വിദേശ തൊഴിലാളികൾ നൽകുന്ന വാർഷിക നിരക്ക് £624 ൽ നിന്ന് £1,035 ആയി വർദ്ധിപ്പിക്കുക.
അടുത്ത വസന്തകാലം മുതൽ ഫാമിലി വിസയ്ക്കുള്ള കുറഞ്ഞ വരുമാനം 18,600 പൗണ്ടിൽ നിന്ന് 38,700 പൗണ്ടായി ഉയർത്തുക
‘ദുരുപയോഗം തടയാൻ’ ഗ്രാജ്വേറ്റ് വിസ റൂട്ട് അവലോകനം ചെയ്യാൻ സർക്കാരിന്റെ മൈഗ്രേഷൻ ഉപദേശകരോട് ആവശ്യപ്പെടുക

ഇതിൽ ആദ്യത്തെ പോയിന്റ് ആണ് കേരളത്തിൽ നിന്നും പോയവരെ, അല്ലെങ്കിൽ പോകാൻ ആഗ്രഹിക്കുന്നവരെ ബാധിക്കുക. ഇവിടെ നിന്നും പോകുന്നവരിൽ ഒരു വലിയ ശതമാനം ആളുകൾ കൂടുതലും ആരോഗ്യ പരിചരണ മേഖലയിലാണ് (ഹെൽത്ത് ആൻഡ് കെയർ) ജോലി ചെയ്യുന്നത്. നഴ്സിങ് ഹോമുകളിൽ കെയർ വർക്കർമാരായി എത്തുന്നവർക്ക് ഏപ്രിൽ മുതൽ പങ്കാളിയെയോ മക്കളെയോ ആശ്രിതരായി കൂടെ കൊണ്ട് വരാൻ സാധിക്കില്ല.

എൻ.എച്ച്.എസ് റിക്രൂട്ട്മെന്റുകളെ ഒഴിവാക്കി
പോയിന്റ് ബെസ്ഡ് ഇമിഗ്രേഷൻ സിസ്റ്റത്തിൽ സ്കിൽഡ് വിസയ്ക്ക് വേണ്ടിയിരുന്ന 26,200 എന്ന അടിസ്ഥാന ശമ്പളമാണ് അമ്പത് ശതമാനത്തോളം വർധിപ്പിച്ച് 38,700 പൗണ്ട് ആക്കിയത്. എന്നാൽ, എൻഎച്ച്എസിലെ നഴ്സിങ് ആൻഡ് സോഷ്യൽ കെയർ സ്റ്റാഫ് ഷോർട്ടേജ് പരിഗണിച്ച്, എൻ.എച്ച്.എസ് റിക്രൂട്ട്മെന്റുകളെ ഈ വർധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സ്റ്റുഡന്റ് വീസയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കു പിന്നാലെ ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സ് വീസയിലും ബ്രിട്ടീഷ് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

ഈ വർഷം മാത്രം 2023 ജൂൺ വരെ ബ്രിട്ടനിൽ 75,717 ആശ്രിത വീസകളാണ് അനുവദിച്ചത്. കഴിഞ്ഞ വർഷം അനുവദിച്ചതിന്റെ ഇരട്ടിയിൽ അധികമാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *