BreakingPolitics

രാജ്യത്തെ ഏറ്റവും ധനികരായ എംഎൽഎമാരിൽ മലയാളികളും

ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും ധനികരായ എംഎൽഎമാരുടെ കണക്കുകളടക്കമുള്ള അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെയും (എഡിആർ) നാഷണൽ ഇലക്ഷൻ വാച്ചിന്റെയും റിപ്പോർട്ട്. രാജ്യത്ത് ഏറ്റവും ധനികനായ എംഎൽഎ കർണാടക ഉപമുഖ്യമന്ത്രിയായ ഡി കെ ശിവകുമാറിനെയാണ്. ശിവകുമാറിന് 1,413 കോടി രൂപയുടെ ആസ്തിയുണ്ട്.
1,267 കോടി രൂപയുടെ ആസ്തിയുള്ള കെഎച്ച് പുട്ടസ്വാമി ഗൗഡയാണ് പട്ടികയിൽ രണ്ടാമത്. 1,156 കോടി രൂപയുമായി കോൺഗ്രസിന്റെ പ്രിയ കൃഷ്ണയാണ് തൊട്ടുപിന്നിൽ. . ഏറ്റവും ധനികരായ എംഎൽഎമാരിൽ നാല് പേർ കോൺഗ്രസുകാരും മൂന്ന് പേർ ബിജെപിക്കാരുമാണ്. അതേസമയം, ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ എംഎൽഎ പശ്ചിമ ബംഗാളിലെ ഇൻഡസ് മണ്ഡലത്തിൽ നിന്നുള്ള നിർമ്മൽ കുമാർ ധാരയാണ്. 1,700 രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ബാധ്യതകളൊന്നുമില്ല.
കേരളത്തിൽ ഏറ്റവും കൂടുതൽ ധനികനായ എംഎഎൽമാരിൽ ഒന്നാം സ്ഥാനം നിലമ്പൂർ എംഎൽ പിവി അൻവറിനാണ്. രണ്ടാം സ്ഥാനം മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനും. 149-ാം സ്ഥാനത്തുള്ള പി വി അൻവറിന് റിപ്പോർട്ട് പ്രകാരം 64.14 കോടിയുടെ സ്വത്താണുള്ളത്.17.06 കോടിയുടെ ബാധ്യതകളും പറയുന്നു. 295-ാം സ്ഥാനത്തുള്ള മാത്യു കുഴൽനാടന് 34.77 കോടിയുടെ സ്വത്തും 33.51 ലക്ഷത്തിന്റെ ബാധ്യതകളുമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

369-ാം സ്ഥാനത്ത് പാല എംഎൽഎ മാണി സി കാപ്പനും സ്ഥാനം പിടിച്ചു. 27 കോടി ആസ്തിയുള്ള കാപ്പന് 4 കോടി ബാധ്യതയുണ്ട്. പട്ടികയിൽ 526-ാം സ്ഥാനത്ത് പത്തനാപുരം എംഎൽഎ ഗണേഷ് കുമാറും ഉണ്ട്. 537-ാമത് പിറവം എംഎൽഎ അനൂപ് ജേക്കബ്-18 കോടി, 595-ാമത് താനൂർ എംഎൽഎ വി അബ്ദുറഹിമാൻ-17 കോടി, മങ്കട ലീഗ് എംഎൽഎ മഞ്ഞളാംകുഴി അലി- 15 കോടി, കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജിൻ – 15 കോടി.

Leave a Reply

Your email address will not be published. Required fields are marked *