BreakingLOCAL

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച

ചങ്ങനാശേരി : എംസി റോഡിൽ കുറിച്ചി മന്ദിരം കവലയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച. 1.25 കോടിയുടെ പണയ സ്വർണവും 8 ലക്ഷം രൂപയും മുദ്രപ്പത്രങ്ങളും മോഷണംപോയി. പാറപ്പുറം കുഴിമറ്റം പരമാനന്ദാലയത്തിൽ എ.ആർ.പരമേശ്വരൻനായരുടെ ഉടമസ്ഥതയിലുള്ള സുധ ഫിനാൻസ് എന്ന സ്വർണപ്പണയ സ്ഥാപനത്തിലാണു സംഭവം. കഴിഞ്ഞ അഞ്ചിനോ ആറിനോ രാത്രി കവർച്ച നടന്നതായാണു പൊലീസ് സംശയിക്കുന്നത്.

ഇരുനിലക്കെട്ടിടത്തിന്റെ മുകൾനിലയിലാണു സ്ഥാപനം. ശനിയാഴ്ച വൈകിട്ട് അടച്ചശേഷം ഞായറാഴ്ച തുറന്നിരുന്നില്ല. താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഇന്നലെ രാവിലെ, ധനകാര്യസ്ഥാപനത്തിലേക്കു കയറുന്ന പടിക്കെട്ട് ആരംഭിക്കുന്നിടത്തെ ഗേറ്റിന്റെ താഴ് അറുത്തുമാറ്റിയ നിലയിൽ കണ്ടത്. മുകളിലെ ഷട്ടറിന്റെ താഴും അകത്തെ വാതിലിന്റെ പൂട്ടും കുത്തിത്തുറന്നാണു മോഷ്ടാക്കൾ അകത്തു കയറിയതെന്നു പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *