രോഹിത് ശര്‍മ ഏകദിനം അവസാനിപ്പിക്കുന്നു.
മുംബൈ : ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഇനി പരിമിത ഓവര്‍ കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നു. ലോകകപ്പില്‍ ഇന്ത്യയെ നയിച്ചത് രോഹിത്താണ്. എന്നാല്‍ കിരീടത്തിലേക്കെത്തിക്കാനായില്ല. ഇന്ത്യന്‍ ടീമിന്റെ തോല്‍വിക്ക് പിന്നാലെ രോഹിത് നായകസ്ഥാനം ഒഴിഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. രോഹിത് അടുത്ത ഏകദിന ലോകകപ്പ് കളിക്കാനുണ്ടാവില്ലെന്നുറപ്പാണ്. അതുകൊണ്ടുതന്നെ പുതിയ ഓപ്പണറെ ഇന്ത്യക്ക് വളര്‍ത്തിക്കൊണ്ടുവരണം.
ഇതിനായി രോഹിത് വഴിമാറിക്കൊടുത്തേക്കും. പരിമിത ഓവര്‍ പൂര്‍ണ്ണമായും മതിയാക്കി രോഹിത് ടെസ്റ്റിലേക്ക് മാത്രം ഒതുങ്ങാനാണ് സാധ്യത. ഇതിനോടകം രോഹിത്തിനെ ടി20യില്‍ നിന്ന് തഴഞ്ഞിട്ടുണ്ട്. ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ ഏകദിനത്തിലെ സീറ്റും തെറിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. രോഹിത്തിന് പകരം ശുബ്മാന്‍ ഗില്ലിനൊപ്പം യശ്വസി ജയ്‌സ്വാളിനെയാണ് ഇന്ത്യ പരിഗണിക്കാന്‍ സാധ്യത.