പ്രണയം
ലിതി ജീവരാജൻ
ഒഴുകുമാ ജലപ്രവാഹം
നോക്കി നിൽക്കെ എൻ
അകതാരിലൊരു കുളിർമ്മ
എന്തെന്നറിയില്ല
ആ ദിവസമെൻ- ജീവിതത്തിലെ
ശുഭമുഹൂർത്തം
ഞാനായിരുന്നെങ്കിലോ
ജലധാര എന്ന്
ഞാൻ മോഹിക്കാതിരുന്നില്ല❤️
അതിനുമുകളിൽ- പറക്കും ശലഭങ്ങൾ
എന്റെ കൂട്ടുകാരാണെന്ന തോന്നൽ
ഞാനറിയാതെ
എന്നെ പുളകിതയാക്കി ❤️❤️