ശബരിമല സന്നിധാനത്ത് എസ്ഐടി
പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ള; സന്നിധാനത്ത് എസ്ഐടി പരിശോധന, തുടങ്ങി.ശബരിമല സ്വർണക്കൊള്ള കേസിലാണ് നിര്‍ണായക പരിശോധന പ്രത്യേക അന്വേഷണ സംഘംആരംഭിച്ചത്..സാമ്പിളുകൾ ശേഖരിക്കുന്നതിനായി സ്വർണപാളികൾ ഇളക്കിയെടുത്തു. പരിശോധനകൾക്ക് ശേഷം ഇവ വീണ്ടും പുനസ്ഥാപിക്കും. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. റിപ്പോർട്ടർ പറയുന്നതനുസരിച്ച്, ഹൈക്കോടതിയുടെ ഭാഗത്തുനിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശങ്ങളിലൊന്ന് ദ്വാരക പാലക വിഗ്രഹങ്ങളുടെയും വശങ്ങളിലെ ഫ്രെയിമുകളുടെയും സാമ്പിളുകൾ ശേഖരിക്കുക എന്നതായിരുന്നു. സ്വർണ്ണപ്പാളികളുടെ തൂക്കം നിര്‍ണയിക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം.

