BusinessKeralaOthers

സക്രാരി പ്രകാശനം ഇന്ന്

എറണാകുളം : വ്യത്യസ്തതകളുമായി പുതിയ ക്രിസ്തീയ ഭക്തിഗാന മ്യൂസിക് ആൽബം സക്രാരി ‘ വെള്ളിയാഴ്ച പ്രകാശനം ചെയ്യുന്നു.കുർബ്ബാന സ്വീകരണ വേളയിൽ പാടുവാൻ കഴിയുന്ന ദിവ്യകാരുണ ഗീതമാണ് ” സക്രാരി ” ഹൃദ്യമായ നിരവധി ഗാനങ്ങൾ രചിച്ചിട്ടുള്ള ശ്രീ ജോസഫ് അലക്സാണ്ടറുടെ ഹൃദയത്തിൽ തൊടുന്ന വരികൾ ലളിത സുന്ദരമാണ് ‘വർത്തമാനകാലത്തെ ബഹളമയമായ സംഗീതത്തിൽ നിന്നും വിഭിന്നമായി വരികളുടെ അർത്ഥം ഒട്ടും ചോർന്നുപോകാത്ത വിധത്തിൽ തികച്ചും ഭക്തിയുണർത്തുന്ന സംഗീതമാണ് വയലിൻ ജസ്റ്റിൻ ഈ ഗാനത്തിന് നൽകിയിരിക്കുന്നത്.
സംഗീതത്തിൽ ഉപകരണങ്ങളുടെ ധാരാളിത്തമില്ല എന്നത് എടുത്തു പറയേണ്ടതാണ്. വരികളുടെ ഭാവതലം ഉൾക്കൊണ്ട് മനോഹരമായി ഗാനം ആലപിച്ചിരിക്കുന്നത് ഫ്ലവേഴ്സ് മലയാളി വീട്ടമ്മ റണ്ണറപ്പ് ജസ്ന ജസ്റ്റിനും അമേയയുമാണ്.
അതിമനോഹരമായ ദൃശ്യാവിഷ്ക്കാരം ഈ ഗാനത്തിന് ചാരുതയേറ്റുന്നു. ഇടുക്കിയിലെ കാൽവരി മൗണ്ട്, തങ്ങൾ പാറ വാഗമൺ, ആലപ്പുഴ ജില്ലയിലെ അന്ധകാരനഴി, ഒളവെയ്പ്, മണപ്പുറം എന്നിവടങ്ങളിലാണ് ഗാനം ചിത്രീകരിച്ചത് എന്നതിനാൽ കേരളത്തിലെ മലനാട്, ഇടനാട് തീരപ്രദേശം എന്നീ ഭൂപ്രകൃതിയുടെ സൗന്ദര്യം മുഴുവൻ ഒപ്പിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. മലയും, കാടും, വയലും, അരുവിയും തോടുമെല്ലാം ഈ ഗാനത്തിൽ കടന്നു വരുന്നു. തൈക്കാട്ടുശ്ശേരി പള്ളിയിലെ ചരിത്ര പ്രസിദ്ധമായ അൾത്താരയും, മണപ്പുറം പള്ളിയും ഗാനത്തിലെ ദൃശൃ ങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.
ഈ മ്യൂസിക് ആൽബത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് മികച്ച സംവിധാനത്തിന് നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുള്ള ഷില്ലു കൊട്ടാരത്തിലാണ്. ഛായാഗ്രഹണം ജിബിനും കലാ സംവിധാനം ടീീ ജീ ഗോപിയും നിർവ്വഹിക്കുന്നു. ഗാനത്തിൻ്റെ പ്രകാശന കർമ്മം 03.01.2025 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സീറോ മലബാർ സഭയുടെ ആസ്ഥാനമായ മൗണ്ട് സെൻ്റ് തോമസിൽ നടക്കുന്ന ചടങ്ങിൽ സീറോ മലബാർ സഭയുടെ തലവൻ ശ്രേഷ്ഠ മെത്രാപ്പോലിത്ത മാർ റാഫേൽ തട്ടിൽ നിർവ്വഹിക്കുന്നു.
അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളിൽ ഗാനത്തിൻ്റെ ആദ്യ പ്രദർശനം നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത സംഗീത സംവിധായകൻ ബേണി ഇഗ്നേഷ്യസ് ദ്വന്ദത്തിലെ ശ്രീ ബേണി പി.ജെ മുഖ്യ അതിഥിയാകും. ആകാശവാണി മുൻ പ്രോഗ്രാം ഡയറക്ടർ ശ്രീ ബാലനാരായണൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി എൽസി ജോർജ് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ശ്രീ.ഉല്ലാസ് തോമസ്, ചലച്ചിത്ര താരങ്ങളായ ദിവൃഗോപിനാഥ്, വിശാൽ ,ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *