ശശി തരൂർ പുതിയ പാർട്ടി രൂപീകരിക്കുന്നു
M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)
ന്യൂഡൽഹി: തിരുവനന്തപുരം എം പി ശശി തരുരിനെ ബിജെപി നോട്ടം വെക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. അച്ചടക്ക നടപടിയെടുത്തു പുറത്ത് പോയാൽ എം പി സ്ഥാനം നിലനിർത്താൻ കഴിയുമെന്ന കണക്കുകുട്ടലിൽ ആണ് അദ്ദേഹം. എന്നാൽ ബിജെപി യിൽ ചേർന്നാൽ പിന്നെ ന്യൂന പക്ഷ പിന്തുണ നഷ്ടപ്പെടുമെന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ട് മോഡി സ്തുതി നടത്തി ഒരു പുതിയ പാർട്ടി ഉണ്ടാക്കി ബിജെപി യുടെ കൂടെ കൂടാനാണ് അദ്ദേഹത്തിന്റെ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പൊതുവെ കരുതുന്നത്.

