സീറ്റ് ബെൽറ്റ്.. ക്യാമറ വിവാദം
തിരുവനന്തപുരം : 2016ൽ കേരളത്തിൽ വാഹനങ്ങളിൽ സ്പീഡ് നിയന്ത്രിക്കാൻ സ്പീഡ് ഗവർണർ സ്ഥാപിക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. കേൾക്കുമ്പോൾ ഒരു നല്ല കാര്യം ആണെന്ന് തോന്നുമെങ്കിലും തിരക്കുപിടിച്ച് ഇങ്ങനെ ഒരു തീരുമാനം വന്നപ്പോൾ പലരും അതിന്റ പിന്നിൽ കമ്മീഷൻ തട്ടിപ്പ് ഉണ്ടെന്ന് ആരോപിച്ചു. സർക്കാർ, സ്വകാര്യ വാഹനങ്ങളിൽ ഇങ്ങനെ ഒരു കാര്യം നടപ്പിലാക്കാൻ തീരുമാനമെടുക്കുമ്പോൾ അതിനു വേണ്ടത്ര സമയം കൊടുക്കണം. ഇവിടെ അതൊന്നും ഉണ്ടായില്ല. KSRTC യുടെ നടുവ് ഓടിക്കുന്ന ഒരു പരിഷ്കാരണം ആയി മാറി അത്. പഴക്കം ചെന്ന് 40 കിലോമീറ്റർ പോലും സ്പീഡിൽ പോകാൻ കഴിയാത്ത വാഹനങ്ങൾ കഷ്ടപ്പെട്ടു ഓടി. ഇപ്പോൾ ഏതെങ്കിലും വാഹനത്തിൽ ഇത് ഉണ്ടോന്നു സംശയം ആണ്. അത് പോലെയാണ് എ ഐ ക്യാമറ യുടെ കാര്യവും അപകടം വളരെ കുറഞ്ഞു എന്ന് മന്ത്രി പറയുമ്പോൾ 30% വർധിച്ചു എന്നാണ് കേന്ദ്ര ത്തിന്റെ കണക്ക് KSRTC ജീവനക്കാർക് ശമ്പളം കൊടുക്കാൻ കഴിയാത്ത സർക്കാർ അവരുടെ ബസ്സുകളിൽ എല്ലാം സീറ്റ് ബെൽറ്റും ക്യാമറയും ഇന്ന് മുതൽ വെക്കുമത്രേ. സ്വകാര്യ ബസ്സ് ഉടമകൾ എതിർത്തിട്ടുണ്ട്. ബസ്സിൽ ഉള്ളിൽ ക്യാമറ പിടിപ്പിക്കുന്നത് അതിൽ സഞ്ചരിക്കുന്നവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം ആകുമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഏതായാലും ഇതും കുറച്ചു കഴിഞ്ഞു ക്രമേണ സർക്കാർ ബസ്സിൽ മാത്രം കാണും. വേഗത്തിൽ കേടാവുന്ന ഇവ ഭാഗ്യത്തിന് മാറ്റി വെക്കാൻ ആരും ഉണ്ടാവില്ല.
M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)