വിജയ്യുടെ തിരഞ്ഞെടുപ്പ് പ്രചാരണം.ഗുരുതര സുരക്ഷാ വീഴ്ച ആരോപണം
ചെന്നൈ: ടി.വി.കെ അധ്യക്ഷൻ വിജയ്യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തടസ്സമുണ്ടാക്കുന്നതായും ഗുരുതര സുരക്ഷാ വീഴ്ചകൾ സംഭവിക്കുന്നതായും ആരോപിച്ച് പാർട്ടി നേതാവ് സിടിആർ നിർമ്മൽ കുമാർ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ചെന്നൈയിലും ഡൽഹിയിലുമുള്ള ഓഫീസുകളിലാണ് പരാതി നൽകിയത്.
ഇന്നത്തെ പ്രചാരണത്തിനിടെ വിജയ്യുടെ വാഹനവ്യൂഹത്തിന് പോലീസ് സുരക്ഷയോ മറ്റു ക്രമീകരണങ്ങളോ പൂർണ്ണമായും ഉണ്ടായിരുന്നില്ലെന്നാണ് നിർമ്മൽ കുമാർ പരാതിയിൽ പറയുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സംവിധാനങ്ങളില്ലാത്തതിനെ തുടർന്ന് പ്രചരണ വാഹനം വലിയ ജനത്തിരക്കിനിടയിൽ നിശ്ചലമായതായും നിർമ്മൽ കുമാർ പറഞ്ഞു.
തമിഴ്നാട് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച വലിയ തടസ്സങ്ങൾക്ക് കാരണമായെന്നും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് പൊതുസുരക്ഷയെ ബാധിക്കുകയും അനാവശ്യമായ ആശയക്കുഴപ്പങ്ങൾക്കും പ്രചാരണം വൈകുന്നതിനും ഇടയാക്കിയെന്നും പരാതിയിൽ

