അർജുനായുള്ള തിരച്ചിൽ തുടരുന്നു.
ഷിരൂർ : കർണാടകയിലെ (Karnataka) ഷിരൂരിൽ മണ്ണിടിഞ്ഞു (landslide) കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള (Arjun) തിരച്ചിൽ സൈന്യം റഡാറുകളും സെൻസറുകളും ഉപയോഗിച്ച് ഗംഗാവലിപ്പുഴയിൽ തുടരുന്നു.
ഇന്നലെ പുഴയിൽനിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കുന്നിടിഞ്ഞു പുഴയിലേക്കു വീണ് കാണാതായ സന്നി ഹനുമന്ത ഗൗഡയുടെ (65) മൃതദേഹമാണ് 4 കിലോമീറ്റർ അകലെ മഞ്ചിഗുണി ഗ്രാമത്തിൽനിന്നു ലഭിച്ചത്.
സന്നി മണ്ണിനടിയിലായെന്നു കരുതിയിരിക്കെയാണ് മൃതദേഹം പുഴയിൽ കണ്ടെത്തിയത്.