ഷോർട്ട് ഫിലിം മത്സരം*
വടക്കാഞ്ചേരി: സ്പന്ദനം വടക്കാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ജൂലായ് 5 മുതൽ ജൂലായ് 10 വരെ ന്യൂരാഗം തിയ്യേറ്ററിൽ പ്രദർശിപ്പിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ ഷോർട്ട് ഫിലിം മത്സരവും ഉൾപ്പെടുത്തി.. 5 മിനിറ്റ് മുതൽ 30 മിനിറ്റ് വരെയുള്ള ഷോർട്ട് ഫിലിമുകൾ ഇപ്രാവശ്യം പ്രദർശിപ്പിക്കും. സ്പന്ദനം നിശ്ചയിക്കുന്ന ജൂറികളായിരിക്കും മത്സരങ്ങൾക്കുള്ള ഷോർട്ട് ഫിലിമുകളുടെ തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കുക.
ജൂൺ 30 ആണ് അവസാന തീയതി.2023 ജൂലായ്ക്കും 2024 ജൂൺ 30 നും ഇടയിലുള്ള ഷോർട്ട് ഫിലിമുകൾ മാത്രമായിരിക്കും മത്സരത്തിന് തിരഞ്ഞെടുക്കുക. സമ്മാനർഹമാകുന്ന ഷോർട്ട് ഫിലിമുകൾക്ക്
ഒന്നാം സമ്മാനമായി 10000 രൂപയും രണ്ടാം സമ്മാനമായി 5000 രൂപയും
മൂന്നാം സമ്മാനം 3000രൂപയും നൽകും.