ഇടത്തോട്ട് മറിയാനൊരുങ്ങി എസ്.എൻ.ഡി.പി യോഗം
ഈഴവ വോട്ടുകൾ നഷ്ടപ്പെട്ടത് എന്തുകൊണ്ടാണെന്ന് പരിശോധിച്ച് തിരുത്തുകയാണ് സി.പി.എം ചെയ്യേണ്ടത്. ഇടതുപക്ഷം തോറ്റതിന് കാരണം സാധാരണക്കാരെ മറന്നുപോയതാണ്
ആലപ്പുഴ :എസ്.എൻ.ഡി.പി ഇടതു വശത്തേക്ക് തിരിച്ചെത്തുമെന്ന് സൂചന.സി.പി.എമ്മിന്റെ ശൈലി മാറ്റിയാൽ ഈഴവ വോട്ടുകൾ ഇടതുപക്ഷത്ത് തിരിച്ചെത്തിക്കാൻ കഴിയുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു.എസ്എൻഡിപിയെ കാവിയും ചുവപ്പും മൂടാൻ അനുവദിക്കില്ലെന്നും,യോഗം ഒരു പാർട്ടിയുടെയും വാലുമല്ലെന്നും അദ്ദേഹം പറഞ്ഞു.കാവിക്കാരും ചുവപ്പുകാരും മുതൽ ലീഗുകാരൻ വരെ എസ്.എൻ.ഡി.പി യിലുണ്ട്,എല്ലാവരെയും ഒന്നിച്ചു നിർത്തി തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും താനൊരു രാഷ്ട്രിയക്കാരനല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു .പ്രശ്നങ്ങളെ നോക്കിയാണ് നിലപാട് എടുക്കുന്നതെന്നും അതിൽ ശരിയും തെറ്റും പറയുമെന്നും അതിന്റെ പേരിൽ ആരും തന്നെ കാവിപുതപ്പിക്കാൻ നോക്കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.“സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റേത് രാഷ്ട്രീയ അഭിപ്രായമാണ് അതിന്റെ പേരിൽ തങ്ങളെ തമ്മിൽ അടിപ്പിക്കാൻ നോക്കണ്ട,തിരഞ്ഞെടുപ്പിൽ ഈഴവ വോട്ടുകൾ കിട്ടിയില്ലെന്ന ഇടതുപക്ഷത്തിന്റെ അഭിപ്രായത്തെ സ്വാഗതം ചെയുന്നു”, ഈഴവ വോട്ടുകൾ നഷ്ടപ്പെട്ടത് എന്തുകൊണ്ടാണെന്ന് പരിശോധിച്ച് തിരുത്തുകയാണ് സി.പി.എം ചെയ്യേണ്ടത്.ഇടതുപക്ഷം ഇത്രയും തോറ്റതിന് കാരണം സാധാരണക്കാരെ മറന്നുപോയതാണ്.മുസ്‌ലിം സമുദായത്തെ പ്രീണിപ്പിക്കാൻ എന്തൊക്കെ ചെയ്തു? എന്തെങ്കിലും കിട്ടിയോ?
കാലഘട്ടം മാറുമ്പോൾ ശൈലി മാറണം. ആരോടും വിരോധവും വിധേയത്വവുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.