തൊടുപുഴ സോക്കർ സ്കൂൾ ഫുട്ബോൾ സെലക്ഷൻ ട്രയൽസ്-
തൊടുപുഴ: തൊടുപുഴ സോക്കർ സ്കൂളിലെ ഹോസ്റ്റൽ സംവിധാനത്തിൽ സ്കോളർഷിപ്പോടുകൂടി താമസിച്ചു ഫുട്ബോൾ പരിശീലനവും, സ്കൂൾ വിദ്യാഭ്യാസവും നേടുന്നതിനായി താല്പര്യമുള്ള വിദ്യാർഥികൾക്കായി സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കുന്നു. ജൂലൈ 20 നു ഞായറാഴ്ച രാവിലെ 10 മണിക്കാണ് സെലക്ഷൻ ആരംഭിക്കുന്നത്.. 2011,2012,2013 വർഷങ്ങളിൽ ജനിച്ച ആൺകുട്ടികൾക്ക് ട്രയൽസിൽ പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9447522815, 8606364223 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

