ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി മത്സരിക്കില്ല.
ന്യൂഡൽഹി : കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി രാജസ്ഥാനില്‍ നിന്ന് പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന. സോണിയയെ ഹിമാചല്‍ പ്രദേശില്‍ നിന്ന് മത്സരിപ്പിക്കാനാണ് ആദ്യം പരിഗണിച്ചിരുന്നതെന്നും പിന്നീട് അതില്‍ മാറ്റം വരുത്തുകയായിരുന്നുവെന്നും കോണ്‍ഗ്രസിലെ ഉന്നത വൃത്തങ്ങള്‍ നൽകുന്ന സൂചന.. നിലവില്‍ റായ്ബറേലിയയില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ് സോണിയ. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സോണിയ മത്സരിക്കില്ലെന്ന സൂചനയാണ് പുതിയ നീക്കം നല്‍കുന്നത്. ഇതേതുടര്‍ന്ന് റായ്ബറേലിയില്‍ നിന്ന് പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.