KeralaPolitics

നിലപാട് മാറ്റി ഇ ശ്രീധരൻ.

മലപ്പുറം : കെ റെയിൽ കേരളത്തിനുചേർന്നതല്ലെന്ന്‌ പറഞ്ഞിട്ടില്ലെന്ന്‌ മെട്രോമാൻ ഇ ശ്രീധരൻ. കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള രീതിയിൽ കെ റെയിൽ കേരളത്തിന്‌ അനുയോജ്യമല്ല എന്ന ഇ ശ്രീധരന്റെ മുൻനിലപാടിലാണ്‌ മാറ്റംവന്നത്‌. ഞായർ പകൽ പന്ത്രണ്ടരയോടെയാണ്‌ പ്രൊഫ. കെ വി തോമസ്‌ ഇ ശ്രീധരന്റെ പൊന്നാനിയിലെ വീട്ടിലെത്തിയത്‌. കെ റെയിൽ സ്‌പെഷൽ ഓഫീസർ എ കെ വിജയകുമാറും ഒപ്പമുണ്ടായി. രണ്ടുമണിക്കൂറോളം ഇരുവരും ചർച്ച നടത്തി. കേരളത്തിന്റെ റെയിൽ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്‌ ചർച്ചചെയ്‌തതെന്ന്‌ പ്രൊഫ. കെ വി തോമസ്‌ പറഞ്ഞു. ഹൈ സ്‌പീഡ്‌ റെയിൽ കേരളത്തിന്‌ അനിവാര്യമാണെന്ന്‌ ഇ ശ്രീധരൻ അടുത്തിടെ പറഞ്ഞിട്ടുണ്ട്‌. സെമി സ്‌പീഡ്‌ പദ്ധതി തുടങ്ങി ഹൈ സ്‌പീഡിലേക്ക്‌ എത്താനാകണം. നിലവിലുള്ള പദ്ധതിയിൽ അദ്ദേഹം ചില നിർദേശങ്ങൾ വച്ചിട്ടുണ്ട്‌. അത്‌ രൂപരേഖയായി തയ്യാറാക്കി മുഖ്യമന്ത്രിക്ക് നൽകും. പദ്ധതി കേരളത്തിന്‌ അനിവാര്യമാണ്‌ എന്ന കാര്യത്തിൽ അദ്ദേഹത്തിന്‌ സംശയമില്ല–- കെ വി തോമസ്‌ പറഞ്ഞു. R

Leave a Reply

Your email address will not be published. Required fields are marked *