BreakingKeralaPolitics

മലക്കം മറിഞ്ഞ് സജി ചെറിയാൻ

കൊച്ചി: ബിഷപ്പുമാർക്കെതിരായ വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. പ്രസംഗത്തിലെ തെറ്റിദ്ധാരണയ്ക്ക് കാരണമായ വീഞ്ഞിനെയും കേക്കിനെയും കുറിച്ച് പറഞ്ഞ ഭാഗം പിൻവലിക്കുന്നതായി സജി ചെറിയാൻ പറഞ്ഞു. എല്ലാ പുരോഹിത ശ്രേഷ്ഠന്മാരെയും ആദരിക്കുന്നു. എന്നാൽ ആരെയും കീഴ്പ്പെട്ടും ഭയപ്പെട്ടും പോകാനാകില്ലെന്നും സജി ചെറിയാൻ പറ‍ഞ്ഞു.

ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിലെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ല. മണിപ്പൂർ പ്രശ്നത്തിൽ ഉന്നയിച്ച പരാതിയിൽ ഉറച്ചുനിൽക്കുന്നു. മുസ്ലീമിനെ അകറ്റി ക്രൈസ്തവ വശം പിടിക്കാനാണ് ബിജെപിയുടെ ശ്രമം. ക്ലിമിസ് തിരുമേനി സഹകരിക്കണം.
2014 ൽ രാജ്യത്ത് 140 അക്രമ സംഭവങ്ങൾ ക്രിസ്ത്യാനികൾക്കെതിരെ ഉണ്ടായിരുന്ന സ്ഥാനത്തു നിന്നും ബിജെപി ഭരണം തുടങ്ങിയ ഒമ്പത് വർഷത്തിനിടയിൽ ആക്രമണ നിരക്ക് കുത്തനെ ഉയർന്നു. അന്താരാഷ്ട്ര തലത്തിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങളിൽ ഇന്ത്യ ഇന്ന് പതിനൊന്നാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം ഇന്ത്യയെ ആകെ പിടിച്ചു കുലുക്കിയ സംഭവമാണ് മണിപ്പൂരിലെ വംശീയ സംഘർഷമായിരുന്നു. ഹിന്ദു വിഭാഗത്തിൽ പെട്ട മെയ്തികളും ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട കുക്കികളും തമ്മിലുള്ള സംഘർഷം തടയുന്നതിൽ മണിപ്പൂരിലേയും കേന്ദ്രത്തിലേയും ബിജെപി സർക്കാർ പൂർണമായും പരാജയപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *