KeralaPolitics

ഗ്രൂപ്പ്‌ കളി സജീവമാക്കാൻ ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: പാലക്കാട്‌ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ രംഗത്ത്. ഉപതിരഞ്ഞെടുപ്പിൽ താനൊഴികെ എല്ലാവർക്കും ചുമതലകൾ നൽകിയെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. അന്ന് പറയേണ്ടെന്ന് കരുതിയതാണ്. ഇപ്പോഴും കൂടുതൽ കാര്യങ്ങൾ ഒന്നും പറയുന്നില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ചു നിർത്തി നേതൃത്വം മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പുനഃസംഘടനയില്‍ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

സ്ഥാനാർത്ഥി നിർണയത്തിൽ ചാണ്ടി ഉമ്മന് അതൃപ്തിയുണ്ടെന്ന സൂചനയുണ്ടായിരുന്നു.കെപിസിസി അധ്യക്ഷൻ കെ സുധാകരന് പിന്തുണ പ്രഖ്യാപിച്ച ചാണ്ടി ഉമ്മൻ, സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റേണ്ട കാര്യം ചർച്ച പോലും ചെയ്യേണ്ടതില്ലെന്നും പ്രതികരിച്ചു.കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ചാണ്ടി ഉമ്മനെ പരിഗണിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും മുതിർന്ന നേതാക്കൾ അക്കാര്യത്തിൽ വലിയ താല്പര്യം കാണിക്കാത്തത് ചാണ്ടി ഉമ്മനെ പ്രചോപിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *