BreakingKeralaOthers

കേരളത്തിൽ വിദ്യാർത്ഥികളുടെ ബസ് ചാർജ് വർധിപ്പിക്കും

കണ്ണൂർ: വിദ്യാർത്ഥികളുടെ ബസ് ചാർജ് വർധിപ്പിക്കണമെന്ന അവശ്യമുന്നയിച്ചു സ്വകാര്യ ബസുകൾ കേരളത്തിൽ ഇന്ന് സർവീസ് നിർത്തി വെക്കുകയാണ്. തമിഴ് നാടും കർണ്ണാടകയും വിദ്യാർത്ഥികൾക്ക് സൗജന്യമായി യാത്ര അനുവദിക്കുമ്പോഴാണ് വിദ്യാർത്ഥികളുടെ ബസ് ചാർജ് വർധിപ്പിക്കണമെന്ന അവശ്യമുന്നയിച്ചുള്ള സമരം.സമരപോരാട്ടത്തിലൂടെ കേരളത്തിൽ വിദ്യാർത്ഥികൾ നേടിയെടുത്ത അവകാശം തട്ടി പറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബസുകളിൽ കേറാനും സീറ്റിൽ ഇരിക്കാനും ബസ് ജീവനക്കാരുടെ ഔദാര്യം വേണ്ടി വരുന്ന സ്ഥിതിയാണ് കേരളത്തിൽ നിലവിൽ എല്ലായിടത്തും. എന്നാൽ നിസ്സാര കാര്യത്തിനും ഇടപെടുന്ന എസ് എഫ് ഐ പോലും ഇത് കണ്ടതായി ഭാവിക്കുന്നില്ല. ഒറ്റ ദിവസം കൊണ്ട് അവസാനിപ്പിക്കാവുന്ന ഈ പ്രവർത്തിയ്ക്ക് നേരെ കണ്ണടച്ച് ഇവർ കുട്ടികളെ ബസ്സിൽ നിന്ന് അകറ്റുകയാണ്. പെൺകുട്ടികളുടെ സ്ഥിതിയാണ് ഏറ്റവും പരിതാപകരം. യൂണിഫോം ഇട്ട് കഴുത്തിൽ ഐ ഡി കാർഡ് തൂക്കിയിട്ട് നിൽക്കുന്ന പെൺകുട്ടികളോട് ബസ് പാസ്സ് ചോദിക്കുന്ന കണ്ടക്ടറെ പോലും കാണാൻ കഴിയും. നിൽക്കുന്ന കുട്ടി വിഷമിച്ചു ബാഗിൽ ഉള്ള പാസ്സ് എടുത്തു കാണിക്കുമ്പോൾ എന്തോ വലിയ കാര്യം നടത്തി എന്ന് വിചാരിച്ചു തൃപ്തി പെടുന്ന ബസ് കണ്ടക്ടർ കേരളത്തിൽ മാത്രം കാണുന്ന കാഴ്ചയായിരിക്കും. കുട്ടികൾ ബസ് ഉപേക്ഷിച്ചു വേറെ യാത്ര സൗകര്യം ഉണ്ടാക്കുമ്പോൾ ഭാവിയിൽ അവർ ബസിൽ വരില്ലെന്നും അവർ ഇല്ലെങ്കിൽ ഭാവിയിൽ യാത്രക്കാർ കുറഞ്ഞു ബസ് ബിസ്സിനസ്സ് തന്നെ ഇല്ലാതാകുമെന്നും അറിയാനുള്ള വിവരം ഇവിടെ ആർക്കും ഇല്ലല്ലോ.

M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)

Leave a Reply

Your email address will not be published. Required fields are marked *