BreakingKeralaOthersPolitics

ഇത്രയൊക്കെ സഹായിച്ചതിന് നന്ദി. കേന്ദ്ര മന്ത്രി സുരേഷ് ഗോപി

തൃശ്ശൂർ : വ്യാജ വോട്ട് വിവാദം തൃശ്ശൂരില്‍ പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കളമൊരുക്കിയതിന് പിന്നാലെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി തൃശ്ശൂരില്‍. സുരേഷ് ഗോപിക്ക് ബിജെപി പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. ഇന്നലെ നടന്ന സിപിഐഎം- ബിജെപി സംഘര്‍ഷത്തില്‍ പരുക്കേറ്റവരെ സുരേഷ് ഗോപി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. വ്യാജ വോട്ട്, ഇരട്ട വോട്ട് ആരോപണത്തെക്കുറിച്ച് കേന്ദ്ര മന്ത്രി മൗനം തുടര്‍ന്നെങ്കിലും മാധ്യമങ്ങള്‍ക്ക് നേര്‍ക്ക് ഇത്രയൊക്കെ സഹായിച്ചതിന് നന്ദി എന്ന് പരിഹാസമുതിര്‍ത്തു. പ്രതിഷേധത്തിനുള്ള സാധ്യതകള്‍ക്കിടെ സുരേഷ് ഗോപിക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *