രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് സുരേഷ് ഗോപി
തൃശൂർ :രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് തൃശൂരിൽ സുരേഷ് ഗോപിയിലൂടെ താമര വിരിഞ്ഞു. നേമം നിയമസഭാ മണ്ഡലത്തിൽ ഒ.രാജഗോപാൽ വിജയിച്ചതിനുശേഷം ബിജെപിയുടെ ചരിത്രനേട്ടം. ബിജെപിയുടെ പ്രമുഖ നേതാക്കൾക്ക് ആർക്കും എത്തിപിടിക്കാൻ കഴിയാത്ത വിജയം. കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുന്നത് ഇതാദ്യം. എങ്ങനെയാണ് തൃശൂർ സുരേഷ് ഗോപി എടുത്തത്.
ബിജെപിയുടെ സംഘടനാ സംവിധാനം പിഴവില്ലാതെ പ്രവർത്തിച്ചതും കേന്ദ്രത്തിന്റെ മേൽനോട്ടവുമെല്ലാം വിജയഘടകമായി. കഴിഞ്ഞ പരാജയത്തിൽ പതറാത്ത സുരേഷ് ഗോപിയുടെ കഠിനപരിശ്രമത്തിനുള്ള വിജയം കൂടിയാണിത്. വോട്ടിങിന്റെ തുടക്കം മുതൽ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ മൂന്നാം സ്ഥാനത്തായിരുന്നു. ഇടതു സ്ഥാനാർഥി വി.എസ്.സുനിൽ കുമാർ രണ്ടാം സ്ഥാനത്തും. ഇടതു വോട്ടുകളിൽ കാര്യമായ ചോർച്ചയുണ്ടായില്ലെന്നാണ് പ്രാഥമിക കണക്കുകൾ.

