മഞ്ഞപ്രയിൽ മധ്യവയസ്കനെ വെടിവച്ചു കൊന്നു
കൊച്ചി ∙ അങ്കമാലി മഞ്ഞപ്രയിൽ മധ്യവയസ്കനെ വെടിവച്ചു കൊന്നു. മഞ്ഞപ്ര വടക്കുംഭാഗം കിലുക്കൻ ജോസ് (55) ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായ പോളിയാണ് ജോസിനെ വെടിവച്ചു കൊലപ്പെടുത്തിയത് എന്നാണ് വിവരം. ഇയാൾ പിന്നീട് അയ്യമ്പുഴ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഏഴു വർഷം മുമ്പ് പോളിയുടെ പിതാവ് കാളാപറമ്പൻ ജോസിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് മരിച്ച കിലുക്കൻ ജോസ്
ഇന്നു വൈകിട്ട് ഏഴുമണിയോടെ കാലടിയുടെയും അയ്യമ്പുഴയുടേയും അതിർത്തിയിലുള്ള കോതായി തോട്ടിൽ കുളിക്കുകയായിരുന്ന ജോസിനു നേർക്ക് പോളി വെടിവയ്ക്കുകയായിരുന്നു എന്നാണ് വിവരം. കാലടി സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നതെങ്കിലും പ്രതി അയ്യമ്പുഴ സ്റ്റേഷനില്‍ തോക്കുമായി കീഴടങ്ങുകയായിരുന്നു. അയ്യമ്പുഴ സ്റ്റേഷനില കേസ് റജിസ്റ്റർ െചയ്ത ശേഷം ഇത് കാലടിക്ക് മാറ്റുമെന്ന് പൊലീസ് വ്യക്തമാക്കി.

