EditorialOthers

സിദ്ധിഖ്! എപ്പോഴും മറ്റുള്ളവർക്ക് പോസിറ്റീവ് എനർജി നൽകുന്ന സാമീപ്യം. പി. രാജ്‌കുമാർ (അസ്സി :കമ്മിഷണർ ഓഫ് പോലീസ് )

ചിരിക്കാനും ചിന്തിക്കാനും മലയാള സിനിമയെ പഠിപ്പിച്ച അതുല്യ കലാകാരൻ സിദ്ധിഖ് എന്ന സുഹൃത്തിനെ ഓർക്കുന്നു . പി. രാജ്‌കുമാർ (അസ്സി :കമ്മിഷണർ ഓഫ് പോലീസ് )

2022 മെയ് മാസം 22…..
എന്റെ പോലീസ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഒരു ദിവസം.. പകൽ മുഴുവൻജോലി തിരക്കിൽ പോയി.. ഒരുപാട് ഫോൺ കോളുകൾ പകൽ വന്നിരുന്നു, വിസ്മയ എന്ന പെൺകുട്ടിയുടെ വിധി ഏന്താവും എന്ന് ചോദിച്ച്. വിസ്മയയുടെകരച്ചിലടക്കം ചാനലുകൾ കേൾപ്പിക്കുന്നു. വിസ്മയക്ക് നീതി കിട്ടുമോ എന്നുള്ള ചോദ്യം ചോദിച്ച് കൊണ്ടേയിരിക്കുന്നു. രാത്രിയായി. ഞാൻ വീട്ടിൽ എത്തി.
.നാളെ, 23/5/22. വിസ്മയ കേസ് വിധി വരും.. 133 ദിവസം നീണ്ട് നിന്ന വിസ്താര ശേഷമാണ് വിധി വരുന്നത് കിടന്നിട്ട് ഉറക്കം വരുന്നില്ല. വല്ലാത്ത ടെൻഷൻ. റൂമിൽ കുറെ നേരം വെറുതെ ലൈറ്റ് ഓഫാക്കി ഇരുന്നു…എന്നാൽ ഒരു സമാധാനവും കിട്ടിയില്ല.. നന്നായി ചെയ്തുവെന്ന് ആത്മവിശ്വാസം ഉണ്ട്..
എന്നാലും കോടതി ആ തെളിവുകൾ എങ്ങനെ എടുക്കുമെന്ന് അറിയില്ലല്ലോ…. ചില കേസ് വിധികൾ കേരളം സ്വീകരിച്ചത് നമ്മൾ കണ്ടതാണല്ലോ… ഓർത്തപ്പോൾ ടെൻഷൻ കൂടി.. ആരെയെങ്കിലും വിളിച്ചാൽ മനസ് ഒന്ന് തണുക്കും.. കുറെ മുഖങ്ങൾ മനസ്സിലേക്ക് ഓടിയെത്തി. അതിൽ ആദ്യ അവസാനo നിറഞ്ഞ് നിന്നത് സിദ്ധിഖ് സാറിന്റെ ആയിരുന്നു.. കഴിഞ്ഞ 6 വർഷത്തിലെറയായി കൊണ്ട് നടക്കുന്ന സൗഹൃദം. എപ്പോഴും മറ്റുള്ളവർക്ക് പോസിറ്റീവ് എനർജി നൽകുന്ന ആ സാമീപ്യം. എനിക്ക് എപ്പോഴും ലഭിച്ചിരുന്നതിനാൽ. ഞാൻ. സിദ്ധിഖ് സാറിനെ വിളിച്ചു… “സർ. കിടന്നിട്ട് ഉറക്കം വരുന്നില്ല. നാളെ വിസ്മയ കേസ് വിധി വരുന്നു.. ആകെ ടെൻഷൻഎന്ന് ” പറഞ്ഞു.. ഉടനെ. സിദ്ധിഖ് സർ. പറഞ്ഞ മറുപടി. ഇന്നും എന്റെ കാതിൽ മുഴങ്ങുന്നു..
“രാജ്കുമാർ. ഒന്നും പേടിക്കേണ്ട. കാരണം രാജ്കുമാറിനെ അവിടെ പോസ്റ്റ് ചെയ്തതിൽ ഒരു കാരണം ഉണ്ടാവും.. അത് കൊണ്ടാണ്. കൊച്ചി സിറ്റിക്ക് നല്കിയ transfer ഓർഡർ. ക്യാൻസ ൽ ചെയ്ത് അവിടെ തന്നെ നിലനിർത്തിയത്.. അതിനാൽ. രാജ്കുമാർ ഒന്നും പേടിക്കേണ്ട.. രാജ്കുമാർ പ്രതീക്ഷിച്ച വിധി തന്നെ വരും. നാളെത്ത ദിവസം രാജ്കുമാറിന്റേത്… ഒരു മണിക്കൂറിലധികം ഞങ്ങൾ സംസാരിച്ചു.. വളരെയധികംആത്മവിശ്വാസo നൽകിയ വാക്കുകൾ… വിധി പ്രതീക്ഷിച്ച പോലെ വന്നപ്പോൾ സിദ്ധിഖ് സാറിനെ ഓർത്തു.പിന്നീട്. സർ വിളിച്ചപ്പോൾ പറഞ്ഞു.. ഞാൻ. മമ്മുക്കയോടൊപ്പമാണ് വിധി കണ്ടതെന്നു.. എന്നെ പറ്റി കുറെ കാര്യങ്ങൾ മമ്മൂട്ടി സാറി നോട്പറഞ്ഞുവെന്നു പറഞ്ഞു.
ഒരുപാട് തവണ. ഒരുപാട് സമയം സിദ്ധിഖ് സാറിനൊപ്പം ചിലവഴിക്കാൻ കഴിഞ്ഞിട്ടുണ്ട്… വളരെയധികസേനഹം തരുന്ന. കരുതൽ തരുന്ന. പോസിറ്റിവ് എനർജി തരുന്ന ഒരു മഹദ് വ്യക്തി ത്വം.
മരട് PS മിഷൻ ആശുപത്രിയിൽ. iC U വിൽ വെച്ച് പോലും ഒരു മണിക്കൂർ ചെലവഴിച്ചു… ആ സമയം പോലും എത്രയോ എനർജി ആണ് മറ്റുള്ളവരിലേക്ക് നൽകിയത്.. പ്രിയപ്പെട്ട സിദ്ധിഖ് സർ. അങ്ങയോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ. ഏറെ അമുല്യങ്ങൾ ആയിരുന്നു.. ഇനി എനിക്കത് കിട്ടില്ലല്ലോ….

Leave a Reply

Your email address will not be published. Required fields are marked *