ഗോൾഡ് മെഡൽ നേടി
തിരുവനന്തപുരം : പിരപ്പൻങ്ങോട് ബിആർ അംബേദ്കർ ഇന്റർനാഷണൽ സിമ്മിംഗ് പൂൾ
സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 49 മത് ജൂനിയർ സ്റ്റേറ്റ് അക്വാട്ടിക് സിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ അങ്കമാലി കിടങ്ങൂർ സ്വദേശിനി നിക്കോൺ പോളി സ്വർണ്ണമെഡൽ നേടി
100 മീറ്റർ ഫ്രീ സ്റ്റൈൽ
100 മീറ്റർ ബാക്ക് സ്ട്രോക്ക്
200 മീറ്റർ ബാക്ക് സ്ട്രോക്ക്
4*100 മീറ്റർ റിലേ
എന്നീയിനങ്ങളിൽ സ്വർണമെഡലും
4*200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ
50 മീറ്റർ ബാക്ക് 4 * 100 മീറ്റർ ഫ്രീ റിലെ എന്നീ ഞങ്ങളിൽ വെള്ളിയും കരസ്ഥമാക്കി. ഓഗസ്റ്റ് 15 മുതൽ 20 വരെ ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടി .അങ്കമാലി കിടങ്ങൂർ പടയാട്ടിൽ പോളി കുര്യാക്കോസിന്റേയും ടെറീന ഫ്രാൻസീസിന്റേയും മകളാണ്. അങ്കമാലി വിശ്വജ്യോതി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് നിക്കോൺ. അന്തർദേശീയ തലത്തിൽ മികച്ച പ്രകടനം നടത്തിയ പല താരങ്ങളെയും കണ്ടെത്തി വളർത്തിയെടുത്ത അനിൽ കുമാർ ആണ് പരിശീലകൻ.

