BreakingCrimeExclusiveIndia

തഹാവൂർ റാണ ഇന്ത്യയിൽ .

മുംബൈ∙ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി, പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ (64) ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് യുഎസിൽനിന്ന് ഇന്ത്യയിലെത്തിച്ചത്. വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് കടന്നെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെത്തിയ റാണയെ ദേശീയ അന്വേഷണ ഏജൻസി ഉടൻ അറസ്റ്റ് ചെയ്യും. തുടർന്ന് ഡൽഹി കോടതിയിൽ ഹാജരാക്കിയതിനു ശേഷം മുംബൈയിലേക്കു കൊണ്ടുപോകും. എൻഐഎ ഓഫിസിലേക്കുള്ള യാത്ര അതീവ രഹസ്യമായിരിക്കും.
റാണയ്ക്ക് കമാൻഡോ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. തലസ്ഥാനത്തും കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ എത്തുന്ന റാണയെ തിഹാർ ജയിലിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ കൈമാറ്റത്തിനു മേൽനോട്ടം വഹിക്കുന്നത്. ഡിജി അടക്കം 12 ഉദ്യോഗസ്ഥരാണ് റാണയെ എൻഐഎ ഓഫിസിൽ ചോദ്യം ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *