KeralaLOCALOthers

വനിതവർണ്ണങ്ങൾ ചിത്രപ്രദർശനം തുടങ്ങി

കൊച്ചി : കേരളത്തിലെ അൺ എയിഡഡ് മേഖലയിലെ കലാ അധ്യാപകരുടെ കൂട്ടായ്മയായ ടീച്ച് ആർട്ട് കൊച്ചി സംഘടിപ്പിക്കുന്ന വനിതകളുടെ ചിത്ര പ്രദർശനം വെള്ളിയാഴ്ച ഫോർട്ട് കൊച്ചി ഡേവിഡ് ഹാളിൽ തുടങ്ങി അഞ്ച് ദിവസമാണ് പ്രദർശനം. വെള്ളിയാഴ്ച നാലുമണിക്ക് പ്രശസ്ത എഴുത്തുകാരൻ അബ്ദുല്ല മട്ടാഞ്ചേരി ഉദ്ഘാടനം ചെയ്തു കേരളത്തിലെ 53 ചിത്ര കാരികളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത് വനിതാ ദിനത്തിൽ നടത്തിയ ക്യാമ്പിന്റെ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ചെറുതും വലുതുമായിട്ടുള്ള നൂറോളം ചിത്രങ്ങളുടെ പ്രദർശനമാണ് ഒരുക്കിയിരിക്കുന്നത്. പ്രദർശനത്തോടൊപ്പം വില്പനയും ഒരുക്കിയിട്ടുണ്ട് കൊച്ചി നഗരസഭ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഷീബാ ലാൽ ചിത്രം ഏറ്റുവാങ്ങി ചിത്ര കാരായ എം പി മനോജ് ,സാറ ഹുസൈൻ എന്നിവർ ആശംസ പ്രസംഗം നടത്തി, ടീച്ച് ആർട്ട് കൊച്ചി കോഡിനേറ്റർ ആർ.കെ ചന്ദ്ര ബാബു സ്വാഗതം പറഞ്ഞു.ചിത്രകാരികളായ അനുപമ നായർ രേവതി അലക്സ് എന്നിവർപ്രദർശനം കോഡിനേറ്റ് ചെയ്യുന്നു. പതിമൂന്നാം തീയതി സമാപിക്കും ചിത്രങ്ങൾ വിറ്റു കിട്ടുന്ന പണത്തിൻ്റെ പകുതി വയനാട് ദുരന്തത്തിൽ പെട്ടവർക്ക് സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *